ദോഹ: രാജ്യത്തെ സമുദ്രജീവികളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കി
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC). പ്രകൃതി സംരക്ഷണ, സമുദ്ര സംരക്ഷണ വകുപ്പിന്റെ പരിശോധനാ കാമ്പെയ്നുകളുടെയും ബോധവൽക്കരണ പരിപാടികളുടെയും ഭാഗമായി
അൽ-അസഹത്ത് ദ്വീപിന് സമീപം ഇൻസ്പെക്ടർമാർ നിയമവിരുദ്ധ മത്സ്യബന്ധന ഉപകരണങ്ങൾ കണ്ടെത്തി പിടിച്ചെടുത്തു.
അമിതമായ മത്സ്യബന്ധനം നിർത്തുകയും മത്സ്യത്തൊഴിലാളികളിൽ അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ......
ദോഹ: ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്കൃതി ഖത്തർ സ്വീകരണം നൽകി. ഐ സി ബി എഫ് കഞ്ചാണി ഹാളിൽ നടന്ന പ്രോഗ്രാമിൽ സംസ്കൃതി കളിക്കൂട്ടം , മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്റർ കുട്ടികളൊപ്പം കൂടിയിരുത്തവും സംഘടിപ്പിച്ചു.കളിക്കൂട്ടം പ്രസിഡന്റ് ആധവ് ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവർക്കായി ദേവനന്ദ അനുശോചന പ്രമേയവും ഗീതിക സ്വാഗതവും കളിക്കൂട്ടം ജോയിന്റ് സെക്രട്ടറി സാന്റിനോ നന്ദിയും പറഞ്ഞു.സംസ്കൃതി പ്രസിഡൻ്റ് സാബിത്ത് സഹീർ ജെന.സെക്രട്ടറി ഷംസീർ അരീക്കുളം, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ എന്നിവർ ചേർന്ന് ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിനുള്ള സംസ്കൃതിയുടെ സ്നേഹ സമ്മാനം സമർപ്പിച്ചു. ......
ദോഹ: പൊതുജനാരോഗ്യം വർധിപ്പിക്കുന്നതിനും പരിസ്ഥിതി സുരക്ഷ നിലനിർത്തുന്നതിനുമുള്ള യോജിച്ച ശ്രമത്തിൽ ഖത്തറിലെ മുനിസിപ്പാലിറ്റികൾ രാജ്യത്തുടനീളം കീടനിയന്ത്രണ കാമ്പെയ്നുകൾ ശക്തമാക്കി.മെയ് 29 മുതൽ ജൂൺ 12 വരെ നടന്നക്യാമ്പയിൻ പ്രാണികളുടെ വ്യാപനത്തെ ചെറുക്കുന്നതിനും ഖത്തർ ദേശീയ ദർശനം 2030 ൽ വിവരിച്ചിരിക്കുന്നതുപോലെ വൃത്തിയുള്ളതും സുരക്ഷിതവും ആരോഗ്യകരവുമായ ജീവിത അന്തരീക്ഷം എന്ന ദേശീയ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള സർക്കാരിൻ്റെ സജീവമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.രണ്ടാഴ്ചത്തെ കാലയളവിൽ, രാജ്യത്തുടനീളമുള്ള താമസക്കാരിൽ നിന്നുള്ള മൊത്തം 4,125 കീട നിയന്ത്രണ സേവന അഭ്യർത്ഥനകളോട് മുനിസിപ്പൽ അധികൃതർ പ്രതികരിച്ചു. അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ 1,022, ദോഹയിൽ 941, അൽ ദായെൻ 737, ഉമ്മുസലാൽ 591 എന്നിങ്ങനെയാണ് അപേക്ഷകൾ. ......
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഓട്ടിസ്റ്റിക് പ്രൈഡ് ദിനാഘോഷം സംഘടിപ്പിച്ചു. ഓട്ടിസം ബാധിച്ച വ്യക്തികളുടെ വിവിധങ്ങളായ കഴിവുകളെ അംഗീകരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സെന്ററില്‍ ദിനാഘോഷം സംഘടിപ്പിച്ചത്. ദിനാഘോഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം സീനിയര്‍ റെസിഡന്റ് ഡോ. അനു മറിയം തോമസ് ഉദ്ഘാടനം ചെയ്തു. ദിനാഘോഷത്തിന്റെ ഭാഗമായി ഓട്ടിസത്തെക്കുറിച്ച് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ചടങ്ങില്‍ ഡോ.അനു മറിയം തോമസിനെ ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍ ആദരിച്ചു. തുടര്‍ന്ന് സെന്ററിലെ ഓട്ടിസം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ......
പാറശ്ശാലക്ക് സമീപം പരശുവയ്ക്കല്‍ പനയറക്കലില്‍ രജിന്-ധന്യ ദമ്ബതികളുടെ ഏക മകന് ഇമാന് (4) ആണ് പരിക്കേറ്റ് ചികിത്സയിലിക്കേ മരിച്ചത്.തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
മാരായമുട്ടം ഗവണ്മെന്റ് എല്‍.പി.എസ് സ്കൂളിലെ നഴ്സറി വിദ്യാര്‍ത്ഥിയാണ് ഇമാന്. ചൊവ്വാഴ്ച രാവിലെ നഴ്സറിയില്‍ കൊണ്ടുപോകുന്നതിനായി വീട്ടിനുള്ളില്‍നിന്ന് പിതാവ് ഇമാനെ കയ്യിലെടുത്ത് പുറത്തിറങ്ങവേ വീടിനുളളില്‍ കിടന്ന കളിപ്പാട്ടത്തില്‍ ചവിട്ടി അച്ഛന് കാല്‍വഴുതി വീട്ടിനുള്ളില്‍ വീണു. ......
ന്യൂഡൽഹി, ജൂൺ 18: "ക്രൈം ഓൺലൈൻ" എന്ന യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായ വീഡിയോ പ്രസിദ്ധീകരിച്ചതിന് ക്രിമിനൽ നടപടികൾ നേരിടുന്ന കേരള പത്രപ്രവർത്തകൻ ടി.പി. നന്ദകുമാറിന് സുപ്രീം കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു.
ജസ്റ്റിസുമാരായ സന്ദീപ് മേത്തയും പ്രസന്ന ബി. ......
കൊച്ചി: 2025 ലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇമ്പാക്റ്റ് റാങ്കിങ്ങിൽ (ടിഎച്ച്ഇ) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ആഗോളതലത്തിൽ 401-600 ബാൻഡിൽ ഇടം പിടിച്ചു. ടൈംസ് റാങ്കിങ്ങിൽ ഇന്ത്യയിൽ 17-ആം സ്ഥാനത്തും കേരളത്തിൽ ഒന്നാമതുമാണ് കുസാറ്റ്.
വിവിധ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ മികച്ച റാങ്കിങ് കുസാറ്റ് നേടിയിട്ടുണ്ട്. ......
അമേരിക്കയിലെ ഡെനാലി പർവതത്തില്‍ മലയാളി പർവതാരോഹകൻ കുടുങ്ങി.ഷെയ്ക്ക് ഹസൻ ഖാൻ ആണ് കുടുങ്ങിയത്.ഓപ്പറേഷന് സിന്ദൂറിന് സൈന്യത്തെ അഭിനന്ദിക്കാൻ പതാക നാട്ടാനുള്ള ശ്രമത്തിനിടെയാണ് ഷെയ്ക്ക് ഹസൻ കുടുങ്ങിയത്.17000 അടി മുകളില്‍ വച്ച് കൊടുങ്കാറ്റില്‍ പെടുകയായിരുന്നു.പർവതത്തിന് 17000 അടി മുകളിലുള്ള ബേസ് ക്യാമ്പിലാണ് ഹസൻ ഇപ്പോള്‍ ഉള്ളത്. ഭക്ഷണവും വെള്ളവും ഇല്ലാത്ത ക്യാമ്ബില്‍ രക്ഷാദൗത്യം ദുഷ്കരമാണെന്നാണ് ലഭിക്കുന്ന വിവരം.എവറസ്റ്റ് കൊടുമുടി അടക്കം കീഴടക്കി വാർത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് ഷെയ്ക്ക് ഹസൻ ഖാൻ.
പന്തളം പൂഴിക്കാട് ദാറുൽ കറാമിൽ എം.എ.അലി അഹമ്മദ് ഖാന്റെയും ജെ.ഷാഹിദയുടെയും മകനായ ഹസൻ സെക്രട്ടേറിയറ്റിൽ ധനകാര്യവകുപ്പ് അസിസ്റ്റന്റ് സെക്ഷൻ ഓഫിസറാണ്. ......